പൂജാ പ്രസാദം കഴിക്കുന്നതിനിടെ തേങ്ങാകഷണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

single-img
5 December 2022

ഹൈദരബാദ്: തേങ്ങാകഷ്ണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

തെലങ്കാനയിലെ നെക്കോണ്ടയിലാണ് സംഭവം.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പൂജാ പ്രസാദം കഴിക്കുന്നതിനിടെ തേങ്ങാകഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടി ശ്വാസം മുട്ടി മരിച്ചതായി പൊലീസ് പറഞ്ഞു.

തേങ്ങാകഷ്ണത്തിനായി വാശിപ്പിടിച്ച കരഞ്ഞതിനാലാണ് കുട്ടിക്ക് അത് നല്‍കിയതെന്നും, കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു.