വീട്ടില്‍ വളര്‍ത്തിയിരുന്ന പിറ്റ് ബുള്‍ ഡോഗ് കടിച്ച് യുവതിക്കും മക്കള്‍ക്കും പരിക്ക്

16 October 2022

ഗുരുഗ്രാം: വീട്ടില്‍ വളര്‍ത്തിയിരുന്ന പിറ്റ് ബുള്‍ ഡോഗ് കടിച്ച് യുവതിക്കും മക്കള്‍ക്കും പരിക്ക്. ഹരിയാനയിലെ രേവാരിയിലെ ബലിയാര്‍ ഗ്രാമത്തിലാണ് സംഭവം.
സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്, തലയ്ക്കും കാലിനും കൈയ്ക്കും ഉള്‍പ്പടെ അന്‍പത് തുന്നുകള്‍ ഇട്ടതായി വീട്ടുകാര്‍ പറഞ്ഞു.
പരിക്കേറ്റ കുട്ടികള്‍ ശനിയാഴ്ച ആശുപത്രി വിട്ടു. ഗ്രാമത്തിലെ മുന്‍ സാരാപഞ്ചായ സൂരജിന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമാണ് കടിയേറ്റത്. വെള്ളിയാഴച വീട്ടിലെത്തിയപ്പോഴാണ് യുവതിയെയും കുട്ടികളെയും നായ കടിച്ചത്.
ഇവരുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികളാണ് ഇവരെ നായയില്‍ നിന്നും രക്ഷിച്ചത്. പരിക്കേറ്റവരെ ഇവരെ അയല്‍വാസികള്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.