പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയാക്കി; കേസെടുത്തു പോലീസ്
കാസര്‍കോട്: കുമ്ബളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയാക്കിയതായി ആരോപണം
അംഗടിമുഗര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായതായി പരാതി നല്‍കിയത്.
വിദ്യാര്‍ഥിയുടെ പരാതിയിന്മേല്‍ കുമ്ബള പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ എത്തിയപ്പോഴാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തത്.
ബസ് സ്റ്റോപ്പില്‍ തടഞ്ഞുവെച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സാങ്കല്‍പ്പികമായി മോട്ടര്‍ സൈക്കിള്‍ ഓടിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു റാഗിങ്. എന്നാല്‍ കുട്ടി വിസമതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ സ്കൂളിന്റെ ഭാഗത്തു നിന്നും ഉടന്‍ നടപടിയുണ്ടാകും.