ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി

single-img
11 December 2022

ആലപ്പുഴ: ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി. എ ആര്‍ ക്യാമ്ബിലെ എഎസ്‌ഐ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴയിലെ ക്യാമ്ബിലുണ്ടായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോണ്‍സാലസ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്നു രാവിലെ എട്ടരയോടെയാണ് ഫെബിയുടെ മൃതദേഹം കടപ്പുറത്ത് അടിഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് എഎസ്‌ഐയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍ പരിക്കുകളില്ല. ക്യാമ്ബില്‍ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി അറിയില്ലെന്ന് ക്യാമ്ബ് കമാന്‍ഡന്റ് അറിയിച്ചു.