ബെംഗളൂരു വ്യവയായിയുടെ മരണത്തിന് പിന്നില്‍ സ്വവര്‍ഗാനുരാഗത്തിലെ വിള്ളല്‍?

single-img
6 March 2023

ബെംഗളൂരു: ബെംഗളൂരു വ്യവയായിയുടെ മരണത്തിന് പിന്നില്‍ സ്വവര്‍ഗനുരാഗിയെന്ന് പൊലീസ്.

ബന്ധത്തിലെ വിള്ളലാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസിന് സൂചന ലഭിച്ചു. അടുത്തിടെയാണ് ബെംഗളൂരുവില്‍ 44 വയസ്സുകാരനായ വ്യവസായിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വവര്‍ഗാനുരാഗ ബന്ധത്തിലെ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഫെബ്രുവരി 28നാണ് പരസ്യ ഏജന്‍സി നടത്തിയിരുന്ന ലിയാക്കത്ത് അലി ഖാനെ നായണ്ടഹള്ളിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയായ ഇല്യാസ് ഖാനെ (26) അമിതമായി മരുന്ന് കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയിലും കണ്ടെത്തി. ഇയാള്‍ ചികിത്സയിലാണ്.

ലിയാക്കത്തും ഇല്യാസും തമ്മില്‍ സ്വവര്‍ഗാനുരാകികളെന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. നിര്‍മാണ തൊഴിലാളിയാണ് ഇല്യാസ്. ഇല്യാസിന് വിവാഹാലോചനകള്‍ വന്നതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു. ഇല്യാസ് വിവാഹിതനാകുന്നതിനെ ലിയാഖത്ത് എതിര്‍ത്തു. 28നു രാത്രി ലിയാക്കത്തിന്റെ വീട്ടിലെത്തിയ ഇല്യാസും ലിയാഖത്തും വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ ഇല്യാസ് ചുറ്റിക കൊണ്ട് ലിയാഖത്തിന്റെ തലക്കടിക്കുകായിരുന്നു. ശേഷം സ്വന്തം വീട്ടിലെത്തി തൈറോഡിനുള്ള അമിത ഗുളികകള്‍ കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും തമ്മില്‍ സാമ്ബത്തിക ഇ‌ടപാടുകള്‍ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി

മൂന്ന് വര്‍ഷം മുമ്ബ് ജിമ്മില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പരിചയം അടുപ്പമായി വളര്‍ന്നു. ബന്ധം മുന്നോട്ടു നീങ്ങുന്നതിനിടെയാണ് ഇല്യാസിന് വിവാഹാലോചന വന്നത്. ഇല്യാസ് വിവാഹിതനാകുന്നതില്‍ ലിയാഖത്തിന് സമ്മതമായിരുന്നില്ല. ലിയാഖത്തിന്റെ എതിര്‍പ്പ് അവഗണിച്ച്‌ ഇല്യാസിന്റെ വിവാഹം ഉറപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ അവസാനിച്ചത്. പിതാവാണ് ഇല്യാസിനെ ആശുപത്രിയില്‍ എത്തിച്ചത്. ആത്മഹത്യാശ്രമമാണെന്ന് മനസ്സിലാക്കിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിന് വിവരമറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം അറിയുന്നത്. ലിയാഖത്തിനൊപ്പമാണ് ഇല്യാസ് കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നതെന്ന് പിതാവ് പൊലീസിനോട് വിശദീകരിച്ചു. വിവാഹിതനും 17 വയസ്സുള്ള മകന്റെ പിതാവുമാണ് ലിയാഖത്ത്.

ആശുപത്രിയില്‍നിന്നു പുറത്തിറങ്ങിയ ശേഷം ഇല്യാസിനെ കൂടുതല്‍ ചോദ്യം ചെയ്യും. മകനാണ് പരാതിയുമായി രംഗത്തെത്തിയത്.