പ്രകൃതിപഠന ക്യാംപിനായി വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു

6 February 2023

മൂന്നാര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പ്രകൃതിപഠന ക്യാംപിനായി വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു.
വിദ്യാര്‍ഥികളില്‍ ആര്‍ക്കും പരിക്കില്ല.
മറയൂര്‍ -മൂന്നാര്‍ റൂട്ടില്‍ തലയാറില്‍ വച്ചാണ് സംഭവം. 40 കുട്ടികളും 2 അധ്യാപകരും ബസിലുണ്ടായിരുന്നു. പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന്റെ ബസിനാണ് തീ പിടിച്ചത്.