ഹിമാചല്‍ പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍കോഡ് നടപ്പിലാക്കും; ബിജെപി

single-img
6 November 2022

ഷിംല: ഹിമാചല്‍ പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന് ബിജെപി. ആറ് ദിവസം മാത്രമാണ് ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്.

ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശില്‍ പ്രചരണത്തിന് എത്തിയത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന ബിജെപി വാദത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തി. ഹിന്ദു വോട്ട് വര്‍ദ്ധിപ്പിക്കാനുള്ള ബിജെപിയുടെ ഗിമ്മിക്കാണ് ഏക സിവില്‍കോഡ് എന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും സമാന വാഗ്ദാനം ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചരണത്തിന് എത്തും.

ഹിമാചല്‍ പ്രദേശില്‍ 2017ല്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുളള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്. പ്രചരണത്തിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തുമെന്നാണ് വിവരം. 53 സീറ്റുകളില്‍ മത്സരിക്കുന്ന ബിഎസ്പിക്ക് ശക്തി പകരാന്‍ പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയും ഹിമാചല്‍ പ്രദേശില്‍ ക്യാമ്ബ് ചെയ്യും. ആം ആദ്മിയുടെ സാന്നിധ്യം കോണ്‍ഗ്രസിനും ബിജെപിക്കും തലവേദനയാകുമെന്നും വിലയിരുത്തലുണ്ട്.