കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്‍ദനം

single-img
4 November 2022

കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്‍ദനം. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന് 10 മണിക്കൂര്‍ പിന്നിട്ടിട്ടും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല.

എന്നാല്‍ സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍.

കേരളത്തില്‍ ജോലിക്കായി എത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ ഗണേഷനാണ് മര്‍ദനമേറ്റത്. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദ് ആണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്.

മര്‍ദനമേറ്റ ഗണേഷന്റെ നടുവിന് സാരമായി പരിക്കേറ്റു. കുട്ടിയെ ശിഹ്ഷാദ് ചവിട്ടിതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.