കിണറ്റില്‍ വീണ മലമ്ബാമ്ബിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പാമ്ബുപിടുത്തക്കാരന് ദാരുണാന്ത്യം
ചെന്നൈ: കിണറ്റില്‍ വീണ മലമ്ബാമ്ബിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പാമ്ബുപിടുത്തക്കാരന് ദാരുണാന്ത്യം. 55 കാരനായ ടി നടരാജനാണ് മരിച്ചത്.
കിണറ്റിലിറങ്ങിയ നടരാജന്റെ കഴുത്തില്‍ പത്തടി നീളമുള്ള പാമ്ബ് വരിഞ്ഞുമുറുക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം. കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റില്‍ ഒരാഴ്ചമുമ്ബാണ് മലമ്ബാമ്ബ് വീണത്. 50 അടി താഴ്ചയുള്ള കിണറില്‍നിന്ന് പാമ്ബിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് പാമ്ബിനെ പിടികൂടാനായി ചിന്നസ്വാമി നടരാജന്റെ സഹായം തേടി.
പാമ്ബിനെ പിടിക്കാനായി തിങ്കളാഴ്ച രാവിലെ എത്തിയ നടരാജന്‍, കയറുപയോഗിച്ച് കിണറ്റിലിറങ്ങി. ഇതിനിടെ മലമ്ബാമ്ബ് നടരാജിന്റെ കാലിലും ശരീരത്തിലും ചുറ്റി. ഇതില്‍ നിന്ന് ഊരാന്‍ ശ്രമിക്കുന്നതിനിടെ, നടരാജന്റെ കഴുത്തില്‍ പാമ്ബ് വരിഞ്ഞുമുറുക്കി.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാമ്ബുമായി നടരാജ് വെള്ളത്തിലേക്ക് വീണു. വെള്ളത്തില്‍ വീണിട്ടും പാമ്ബ് പിടുത്തം വിട്ടില്ല. ഇതേത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് നടരാജ് മരിച്ചതെന്നാണ് പൊലീസ് പറയുന്നു.