നാട്ടുകാർക്ക് കൗതുകമായി പാടത്തിന് നടുവിൽ ഒരു ട്രെയിൻ എഞ്ചിൻ

single-img
15 September 2024

ബിഹാറിലെ ഗയയിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായപ്പോൾ പാടത്തിന്റെ നടുവിൽ ഒരു ട്രെയിൻ എൻജിൻ കാണപ്പെട്ടത് നാട്ടുകാർക്ക് കൗതുകമായി. സമീപത്തുള്ള വസീർഗഞ്ച് സ്റ്റേഷനും കോൽന ഹാൾട്ടിനുമിടയിലുള്ള രഘുനാഥ്പൂർ ഗ്രാമത്തിലെ വയലിലാണ് പാളം തെറ്റിയ ട്രെയിൻ വന്നു നിന്നത്. ഈ അപകടത്തിൽ ആർക്കും പരിക്കില്ല.

ട്രാക്കിലൂടെ കോച്ചുകൾ ഇല്ലാതെ ഓടിക്കൊണ്ടിരുന്ന എൻജിൻ ലൂപ്പ് ലൈനിൽ ഗയയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം നഷ്ടമായി ട്രാക്കിൽ നിന്ന് തെന്നിമാറുകയായിരുന്നു. പാളം തെറ്റിയ പിന്നാലെ പാടത്തിന് നടുവിൽ വന്നു നിന്ന എഞ്ചിൻ കണ്ടപ്പോൾ നാട്ടുകാർ തടിച്ചുകൂടി.

പ്രദേശത്തെ വയലുകൾ ഉഴുതുമറിക്കാൻ ട്രെയിനുകൾ വന്നു എന്ന തലക്കെട്ടോടെ ട്രോളുകളും ഇപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതേസമയം പാടത്ത് നിന്നും എഞ്ചിൻ തിരികെ പാളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. റെയിൽവേ ദുരിതാശ്വാസ സംഘം സംഭവസ്ഥലത്തെത്തി ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.