യു.പിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ട്രാന്‍സ്‌പോര്‍ട്ട് കമ്ബനി മാനേജരെ തല്ലിക്കൊന്നു

single-img
13 April 2023

യു.പിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ട്രാന്‍സ്‌പോര്‍ട്ട് കമ്ബനി മാനേജരെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.ട്രാന്‍സ്‌പോര്‍ട്ട് കമ്ബനി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മാനേജരെ തല്ലിക്കൊന്നത്.

ശിവം ജോഹ്‌റിയെന്നയാളാണ് കൊല്ലപ്പെട്ടത്.ആക്രമണത്തിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് കൊലക്കേസില്‍ പ്രതികളായ ഏഴുപേരില്‍ ഒരാള്‍ ശിവത്തെ ഒരു തൂണില്‍ കെട്ടിയിട്ട് അഅടിക്കുമ്ബോള്‍ മാനേജര്‍ വേദനകൊണ്ട് പുളയുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ശിവം ജോഹ്‌റിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോ്േളജില്‍ ഉപേക്ഷിക്കുകയായിരുന്നു. ശിവത്തിന് വൈദ്യുതാഘാതം ഏറ്റുവെന്ന വാര്‍ത്തയാണ് കുടുംബാംഗങ്ങളെ ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീട് ശരീരത്തില്‍ മര്‍ദനമേറ്റ് പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ വിശദമായ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ബാന്‍കി സുരിയെന്നയാളുടെ ഉടമസ്ഥതയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്ബനിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ശിവം ജോലി ചെയ്യുകയായിരുന്നു. ഈയടുത്ത് കമ്ബനിയില്‍ നിന്ന് ഒരു പാഴ്‌സല്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ഉടമയുടെ നിര്‍ദേശപ്രകാരം മോഷണക്കുറ്റം ആരോപിച്ചാണ് ശിവത്തെ കെട്ടിയിട്ട് മര്‍ദിച്ചത്.