ഒരു യഥാർഥ സേവകൻ മറ്റുള്ളവരെ വേദനിപ്പിക്കാതെയായിരിക്കും പ്രവർത്തിക്കുക: മോഹൻ ഭാഗവത്
11 June 2024
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മര്യാദകൾ പാലിക്കപ്പെട്ടില്ലെന്നും ഒരു യഥാർഥ സേവകൻ ഒരിക്കലും അഹങ്കാരിയാവില്ലെന്നും മറ്റുള്ളവരെ വേദനിപ്പിക്കാതെയായിരിക്കും പ്രവർത്തനമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് . ബിജെപിക്ക് ശക്തമായ രീതിയിൽ തിരിച്ചടി നേരിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് മോഹൻ ഭാഗവത് പരസ്യമായി പ്രതികരിക്കുന്നത്.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആർഎസ്എസ് നേതാക്കൾക്കും പ്രവർത്തകർക്കും വേണ്ടി നടത്തുന്ന പരിശീലനപരിപാടി കാര്യകർത്താ വികാസ് വാർഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയ സമയത്താണ് മോഹൻ ഭാഗവത് ഇത്തരമൊരു പരാമർശം നടത്തിയതെന്നതും ശ്രദ്ധാർഹമാണ്.