പത്തനംതിട്ട ലാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു അപകടം; കുട്ടിയുടെ നില ഗുരുതരം


പത്തനംതിട്ട : പത്തനംതിട്ട ലാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു. 40 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 10 പേരോളം വാഹനത്തില്‍ കുടുങ്ങി കിടക്കുന്നിരുന്നു. നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേര്‍ വാഹനത്തിന് അടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേനയെത്തി വാഹനത്തിന്റെ ഭാഗം മുറിച്ച് മാറ്റിയാല്‍ മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ.
ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൊബൈല്‍ നെറ്റ് വര്‍ക്കിന് പ്രശ്നമുള്ള സ്ഥലമാണ് ഇത്. അതിനാല്‍ തന്നെ അപകടം നടന്നത് അറിയാന്‍ വൈകിയെന്നാണ് ലഭിക്കുന്ന വിവരം. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഈ വഴി യാത്ര സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നതായി കാണുന്നത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ വിളിച്ച് അറിയിക്കുകയായിരുന്നു.