കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

19 May 2023

കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്.
ആണ്‍സുഹൃത്ത് അലക്സിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇരുവരെയും കൈ ഞരമ്ബ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഇടുക്കി സ്വദേശിയാണ് അലക്സ്. 19 ദിവസം മുന്‍പാണ് ഇവര്‍ ഈ അപാര്‍ട്ട്മെന്റില്‍ എത്തിയത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.