16 വർഷം ഭർത്താവിന്റെ കുടുംബം തടങ്കലിൽവെച്ച സ്ത്രീയെ രക്ഷപെടുത്തി


ഭോപ്പാലിൽ കഴിഞ്ഞ 16 വർഷമായി ഭർത്താവിന്റെ കുടുംബം തടങ്കലിൽവെച്ച സ്ത്രീയെ രക്ഷപെടുത്തി . രാണ സാഹു എന്ന സ്ത്രീയെയാണ് തടങ്കലിൽ നിന്നും രക്ഷിച്ചത്. 2006ലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. പിന്നാലെ സ്വന്തം കുടുംബത്തെ കാണാൻ അനുമതിയുണ്ടായിരുന്നില്ല.
രാണുവിന്റെ പിതാവ് കിഷൻ ലാൽ സാഹു പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2006 മുതൽ 2008 വരെ ഭർത്താവ് മകളെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നത് . മകനേയും മകളേയും രാണ സാഹുവിൽ നിന്നും വേർപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പരാതിയെ ലഭിച്ചതിനെ തുടർന്ന് സന്നദ്ധ സംഘടനയുടെ സഹായത്തോടെ പോലീസ് എത്തുകയും രാണുവിനെ രക്ഷിക്കുകയായിരുന്നു. രാണുവിന്റെ നിലവിലെ അവസ്ഥ മോശമാണെന്ന അയൽക്കാർ അറിയിച്ചതിനെ തുടർന്ന് കിഷൻ ലാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇപ്പോൾ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കൂടുതൽ നടപടികൾ വൈകാതെയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.