വിവാഹ മോചനവുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു

single-img
9 January 2023

പാലക്കാട് : വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. കോടതി പരിസരത്ത് വച്ചാണ് വേട്ടെറ്റത്.

സംഭവത്തിന് പിന്നാലെ മുന്‍ ഭര്‍ത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. കൈകളില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പതിനൊന്ന് മണിയോടെ കോടതിക്ക് സമീപമായിരുന്നു ആക്രമണം.’