കൊല്ലത്ത് യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചടയമംഗലം അക്കോണത്താണ് സംഭവം. അടൂര്‍ പഴകുളം സ്വദേശിനി ലക്ഷ്മിപിള്ള (24) ആണ് മരിച്ചത്.
വിദേശത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭര്‍ത്താവാണ് യുവതി തൂങ്ങി മരിച്ചതായി കണ്ടത്.
ചടയമംഗലം അക്കോണം സ്വദേശിയായ ഭര്‍ത്താവ് കിഷോര്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കുവൈറ്റില്‍ നിന്ന് എത്തിയത്. വീട്ടിലെത്തിയ കിഷോര്‍, ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അടൂരില്‍ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി. പിന്നീട് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവതി തൂങ്ങി മരിച്ചതായി കണ്ടത്.
ചടയമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.