മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആധിപത്യം ഉറപ്പിച്ച്‌ ആം ആദ്മി പാര്‍ട്ടി

single-img
7 December 2022

ദില്ലി: ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആധിപത്യം ഉറപ്പിച്ച്‌ ആം ആദ്മി പാര്‍ട്ടി.

ഫലം പ്രഖ്യാപിച്ച 130 സീറ്റില്‍ 75 ഇടത്തും ആപ്പ് ജയിച്ചു. 55 സീറ്റുകളില്‍ ബിജെപിയും വിജയിച്ചു. അതേസമയം, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഒമ്ബത് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ തുടരുകയാണ്.

ദില്ലിയില്‍ ആംആദ്മി പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. പതിനഞ്ച് വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് ദില്ലി നഗരസഭ മോചിതമായെന്ന് എഎപി എംഎല്‍എ ദിലീപ് പാഢ്യ പ്രതികരിച്ചു. ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കഴിഞ്ഞു. ജനങ്ങളുടെ ഫലമാണിത്. ദില്ലി മുനിസിപ്പല്‍ കോര്‍പറേഷനില്‍ എ എ പി തന്നെ ഭരിക്കുമെന്നും ദിലീപ് പാഢ്യ പറഞ്ഞു.

15 വര്‍ഷമായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഭരിക്കുന്ന ബിജെപി 2017 ലെ തെരഞ്ഞെടുപ്പില്‍ 181 വാര്‍ഡുകളില്‍ വിജയം നേടിയിരുന്നു. എന്നാല്‍ 171 വരെ സീറ്റ് നേടി ആം ആദ്മി പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫല പ്രഖ്യാപനം. ആദ്യഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നെങ്കിലും മണിക്കൂര്‍ ഒന്ന് കഴിയുമ്ബോള്‍ ബിജെപി ലീഡ് തിരിച്ച്‌ പിടിച്ചു. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ആം ആദ്മി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 134 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. 103 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു.