ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബഹുദൂരം മുന്നേറി ആം ആദ്മി പാര്‍ട്ടി

single-img
7 December 2022

ദില്ലി : ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബഹുദൂരം മുന്നേറി ആം ആദ്മി പാര്‍ട്ടി. 102 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്.90 സീറ്റില്‍ ബിജെപിയാണ് മുന്നില്‍.

നിലവില്‍ 127 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. 113 എണ്ണത്തില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. നാലിടത്ത് കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനും ആണ് മുന്നേറുന്നത്

എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച്‌ ഇത്തവണ ആംആദ്മി പാര്‍ട്ടി കോര്‍പറേഷന്‍ പിടിച്ചെടുക്കുമെന്നായിരുന്നു. എന്നാല്‍ ബിജെപി ലീഡ് തുടരുകയാണ്.

മൂന്ന് കോര്‍പ്പറേഷനുകളും സംയോജിപ്പിച്ച്‌ ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.ദില്ലിയിലെ സര്‍ക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വര്‍ഷമായി ദില്ലിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുന്‍പാണ് മൂന്ന് കോര്‍പ്പറേഷനുകളും കേന്ദ്രസര്‍ക്കാ‍ര്‍ ഒറ്റ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആര്‍ക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍.

ദില്ലിയിലെ മാലിന്യപ്രശ്നം ബിജെപിയുടെ പിടിപ്പുകേടാണെന്ന വി‍മര്‍ശനം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ മന്ത്രി സതേന്ദ്രജെയിനിന്‍റെ ജയില്‍ വീഡിയോകള്‍ ചൂണ്ടിക്കാട്ടി അഴിമതിയാണ് ബിജെപി ഉയര്‍ത്തിയത്.