ബിജെപി ഇതര നേതാക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നു; രാഹുലിനെ പിന്തുണച്ച് കെജ്രിവാൾ
മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി.
പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും കേസുകളിൽ പ്രതികളാക്കി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. കോൺഗ്രസുമായി ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ട്, എന്നാൽ രാഹുൽ ഗാന്ധിയെ ഇത്തരത്തിൽ അപകീർത്തിക്കേസിൽ കുടുക്കുന്നത് ശരിയല്ല. ചോദ്യങ്ങൾ ചോദിക്കുക എന്നത് ഒത്തു ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും കടമയാണ്. കോടതിയെ ഞങ്ങൾ ബഹുമാനിക്കുന്നു, പക്ഷേ തീരുമാനത്തോട് വിയോജിക്കുന്നു,” കെജ്രിവാൾ ഒരു ട്വീറ്റിൽ പറഞ്ഞു
രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയോട് ബഹുമാനപൂർവ്വം വിയോജിക്കുന്നു. പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ കാതൽ. വിയോജിപ്പുകൾ അടിച്ചമർത്താൻ പാടില്ല. ഇന്ത്യയ്ക്ക് ശക്തമായ വിമർശന പാരമ്പര്യമുണ്ട്. ഒരു പ്രത്യയശാസ്ത്രം, ഒരു പാർട്ടി, ഒരു നേതാവ് എന്ന കാഴ്ചപ്പാടിലേക്ക് രാജ്യത്തെ ചുരുക്കാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണ്. ജനാധിപത്യവിരുദ്ധമാണ്- ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി രാഘവ് ചദ്ദ പറഞ്ഞു.
എല്ലാ കള്ളന്മാര്‍ക്കും എങ്ങനെ മോദി എന്ന വിളിപ്പേരുവന്നു?’ എന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചോദിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവുശിക്ഷക്കു വിധിച്ചിരുന്നു. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി ശിക്ഷിച്ചത്.