ഡോക്ടറേറ്റ് വിവാദം; ചിന്ത ജെറോമിനെതിരായ പരാതി കിട്ടിയാൽ പരിശോധിക്കും: ഗവർണർ
ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് വിവാദത്തിൽ പ്രതികരിച്ചു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചിന്ത ജെറോമിനെതിരെ പരാതികൾ നിയമാനുസൃതമായി പരിശോധിക്കും എന്ന് ഗവർണർ വ്യക്തമാക്കി. മാത്രമല്ല എല്ലാ കാര്യങ്ങളും രാഷ്രീയവത്കരിക്കരുതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതി. ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചതാണെന്നാണ് പരാതി. സംഭവത്തില്‍ കേരള വിസിക്ക് പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.
എന്നാൽ ചങ്ങമ്പുഴ കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റ് നോട്ടപ്പിശകും നോട്ടപ്പിശകും മാനുഷികപിഴവുമെന്ന് ചിന്ത ജെറോം പറഞ്ഞു. തെറ്റ് ചൂണ്ടിക്കാട്ടിയ വിമര്‍ശകരോട് നന്ദിയുണ്ടെന്നും ചിന്ത ജെറോം ചെറുതോണിയില്‍ പറഞ്ഞു.കോപ്പിയടി എന്ന് പറയാന്‍ കഴിയില്ല. നിരവധി ലേഖനങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു.പുസ്തകമാക്കുമ്പോള്‍ പിഴവ് തിരുത്തും. ബോധി കോമണ്‍സ് വെബ്സൈറ്റിലെ പ്രബന്ധത്തിലെ ആശയം ഉള്‍കൊണ്ടിട്ടുണ്ട.ഒരുവരിപോലും പകര്‍ത്തിയിട്ടില്ലെന്നും ചിന്ത പറഞ്ഞു.