കൗമാരക്കാരെ ഒരുമിച്ചിരുത്തുന്നത് തെറ്റ്; പരാമർശത്തിലുറച്ച് അബ്ദുറഹിമാൻ രണ്ടത്താണി

single-img
13 December 2022

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കൗമാരക്കാരെ ഒരുമിച്ചിരുത്തുന്നത് തെറ്റെന്ന പരാമർശത്തിലുറച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി.‘കൗമാരക്കാരെ സ്വയംഭോഗവും, സ്വവർഗലൈംഗീകതയും പഠിപ്പിക്കാനാണ് ശ്രമമെന്നും ആഭാസകരമായ പാഠ്യപദ്ധതി പാടില്ല. സംസ്‌കാരം നശിപ്പിക്കുന്ന നയമാണ് അതെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

കുടുംബശ്രീയുടെ പഠന പുസ്തകത്തിലും വിവാദ നിർദേശങ്ങളുണ്ട്. ആഭാസകരമായ കാര്യങ്ങൾ കൈപ്പുസ്തകത്തിലുണ്ടെന്നും അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി സ്വയംഭോഗവും സ്വവർഗരതിയും സംബന്ധിച്ച വിഷയങ്ങൾ പഠിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടതെന്നും കൗമാരക്കാരെ ആൺ ഭേദമില്ലാതെ ഒരുമിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ നാടിന്റെ സംസ്‌കാരം നശിക്കുമെന്നുമായിരുന്നു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുടെ വിവാദ പരാമർശം.

സമൂഹത്തിൽ തുല്യത മാത്രമല്ല മതവിശ്വാസം സംരക്ഷിക്കാനും ഭരണഘടന നിർദേശിക്കുന്നുവെന്നും അബ്ദുറഹിമാൻ രണ്ടത്താണി ചൂണ്ടിക്കാട്ടിയിരുന്നു.