ശബരിമല; സ്‌പോട്ട് ബുക്കിംഗ് നിർത്തലാക്കുന്നത് ഭക്തരോടുള്ള വെല്ലുവിളി: ശശി തരൂർ

single-img
14 October 2024

ശബരിമലയിൽ ഇത്തവണ ദർശനത്തിനായി സ്‌പോട്ട് ബുക്കിംഗ് നിർത്തലാക്കാനുള്ള അധികൃതരുടെ നീക്കം ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ .

ശബരിമലയിൽ ഭക്തർക്ക് നല്ല രീതിയിലുള്ള ദർശന സൗകര്യം ഒരുക്കുന്നതിന് പകരം മനപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം.സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് അന്യസംസ്ഥാന തീർത്ഥടകരെ ഉൾപ്പെടെ കാര്യമായി ബാധിക്കും.

ധാരാളം തീർത്ഥാടകർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അശാസ്ത്രീയ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണം. സ്‌പോട്ട് ബുക്കിംഗ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.