ബീഹാറിലെ  ഗംഗാനദിയില്‍ ഉണ്ടായ അപകടത്തില്‍ പത്തോളം പേരെ കാണാതായി

single-img
5 September 2022

പാറ്റ്ന: ബീഹാറിലെ ധാനാപൂരില്‍ ബോട്ട് മറിഞ്ഞ് അപകടം. ഇന്നലെ ഗംഗാനദിയില്‍ ഉണ്ടായ അപകടത്തില്‍ പത്തോളം പേരെ കാണാതായി

55 പേരുമായി പോയ ബോട്ടാണ് മറിഞ്ഞത്. ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

ഷാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം. അപകടത്തില്‍ പെട്ട 42 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തെരച്ചില്‍ നടത്തുകയാണ്. അപകടം നടന്ന ഭാഗത്ത് നദിക്ക് വലിയ ആഴമുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ബോട്ട് മറിഞ്ഞ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. ബോട്ടില്‍ 55 ഓളം പേര്‍ യാത്ര ചെയ്തിരുന്നു, അതില്‍ 40-42 പേരെ സുരക്ഷിതരാക്കി. എന്നാല്‍, 8-10 പേരെ കാണാതായിട്ടുണ്ട്. രാവിലെ മുതല്‍ തിരച്ചില്‍ നടക്കുന്നുണ്ട്. പട്‌നയിലെ ദൗദ്പൂര്‍ പ്രദേശത്തു നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്,’അധികൃതര്‍ പറഞ്ഞു.

STORY HIGHLIGHTS: Boat carrying 55 people