ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് കേവല ഭൂരിപക്ഷം; എക്സിറ്റ് പോൾ
ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 31 മുതല്‍ 36 വരെ സീറ്റുകള്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം നേടുമെന്നാണ് സൂചന.
അതേസമയം, 28 മുതല്‍ 30 വരെ സീറ്റുകള്‍ ജമ്മു കശ്മീരില്‍ ബിജെപി സ്വന്തമാക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. പിഡിപിയാവട്ടെ അഞ്ചു മുതല്‍ ഏഴുവരെ സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ എട്ട് മുതല്‍ പതിനാറ് വരെ സീറ്റുകള്‍ നേടുമെന്നും റിപ്പബ്ലിക്ക്-മട്രൈസിന്റെ എക്‌സിറ്റ് പോളില്‍ പറയുന്നു.
നിലവിൽ ഹരിയാനയിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 90 വീതം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടമായും ഹരിയാനയില്‍ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടി ആണിത്.