ഭര്‍ത്താവിന്റെ പീഡനവും ബലാത്സംഗം തന്നെ; സുപ്രീം കോടതി

single-img
29 September 2022

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ പീഡനവും ബലാത്സംഗം തന്നെയെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെയാണ് ഈ സുപ്രധാന വിധി.

വിവാഹിതരായ സ്ത്രീകളും പീഡന ഇരകളുടെ ഗണത്തില്‍ തന്നെ ഉള്‍പ്പെടുമെന്നും കോടതി നിരീക്ഷിച്ചു. പീഡനമെന്നാല്‍ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധമാണ്. ഇത്തരം അതിക്രമങ്ങളില്‍ സ്ത്രീകള്‍ ഗര്‍ഭണിയാകാം. ഈ സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം നടത്താമെന്നും കോടതി പ്രസ്താവിച്ചു.

എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താം. അതിന് വിവാഹിതരെന്നോ അവിവാഹിതരെന്നോ ഉള്ള വേര്‍തിരിവില്ലെന്നും കോടതി വ്യക്തമാക്കി.