കനത്ത ചൂടിൽ നിന്നും ആശ്വാസം; ട്രാഫിക് പൊലീസിന് ഇനിമുതൽ തല തണുപ്പിക്കാൻ എ സി ഹെൽമെറ്റ്
ശക്തമായ വേനലില്‍ വിയര്‍ത്തൊലിച്ച് നടുറോഡില്‍ നിന്ന് പകൽ സമയം ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന് ഇനി കുറച്ച് ആശ്വസിക്കാം. നിലവിൽ അഹമ്മദാബാദിലെ ആറ് ട്രാഫിക് പൊലീസുകാര്‍ക്ക് ചൂടിൽ നിന്നും രക്ഷ നേടാൻ പരീക്ഷണാടിസ്ഥാനത്തില്‍ എസി ഹെല്‍മെറ്റ് നൽകിയിരിക്കുകയാണ്.
ഈ മാസം പത്ത് മുതലാണ് അഹമ്മദാബാദിൽ ഈ പരീക്ഷണം ആരംഭിച്ചത്. തല തണുപ്പിക്കുന്നതിന് പുറമെ അന്തരീക്ഷത്തിലെ പൊടിയില്‍ നിന്നും അന്തരീക്ഷത്തിലെ മറ്റ് രാസവാതകങ്ങളില്‍ നിന്നും എസി ഹെല്‍മെറ്റ് സംരക്ഷണം നല്‍കുമെന്നും പൊലീസ് പറയുന്നു.
പൂർണ്ണമായും ബാററ്റിയിലാണ് ഈ എസി ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുന്നത്. തുടർച്ചയായി എട്ടുമണിക്കൂര്‍ നേരം ചാര്‍ജ് ചെയ്താല്‍ ഒരു ഷിഫ്റ്റ് ഡ്യൂട്ടി മുഴുവന്‍ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും. സാധാരണ രീതിയിൽ ട്രാഫിക് പൊലീസുകാര്‍ ധരിക്കുന്ന ഹെല്‍മെറ്റിനെക്കാളും അര കിലോ ഭാരക്കൂടുതല്‍ ഈ ഹെല്‍മെറ്റിനുണ്ട്. പ്ലാസ്റ്റിക്കിനാൽ തന്നെയാണ് ഇതും നിര്‍മിച്ചിരിക്കുന്നത്.