സൂര്യഗ്രഹണ സമയം വാഹനാപകടങ്ങൾ വർദ്ധിച്ചേക്കാം; റിപ്പോർട്ട്
സൂര്യഗ്രഹണം അനുഭവപ്പെടുന്ന ദിനത്തില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചേക്കാമെന്ന റിപ്പോർട്ട് പുറത്തുവിട്ടു ഗവേഷകര്‍. അടുത്തമാസം 8 നാണ് സൂര്യഗ്രഹണം നടക്കുന്നത് . 2017 ലെ പൂര്‍ണ സൂര്യഗ്രഹണത്തിലുണ്ടായ വാഹനാപകടങ്ങളുടെ കണക്കുകള്‍ മുന്‍ നിര്‍ത്തിയാണ് ഗവേഷകര്‍ ഈ രീതിയിൽ ഒരു സാധ്യത പ്രവചിച്ചിരിക്കുന്നത്.
നേരത്തെ 2017ല്‍ പൂര്‍ണസൂര്യഗ്രഹണം നടന്ന പകല്‍ സമയം ഗ്രഹണം പൂര്‍ണമായി കാണാവുന്ന മേഖലയിലൂടെ സഞ്ചരിച്ചിരുന്ന ധാരാളം കാറുകളാണ് അപകടത്തില്‍പ്പെട്ടത്. ഗ്രഹണസമയത്തുണ്ടായ ഇരുട്ടാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് പഠനം നടത്തിയ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ. ഡോണള്‍ഡ് റാഡല്‍മീര്‍ പറയുന്നു.
സൂര്യഗ്രഹണം നേരിട്ടു കാണാനും മറ്റുമായി യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഏപ്രില്‍ 8ന് ഏതാണ് 2.5 മുതല്‍ 4.5 മിനിറ്റ് വരെയാണ് പൂര്‍ണസൂര്യഗ്രഹണം ഉണ്ടാകുക. അന്ന് വേഗതാ നിയന്ത്രണം അടക്കമുള്ള പരമാവധി സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നാണ് റാഡല്‍മീര്‍ നിര്‍ദേശിക്കുന്നത്.