ആരോപണങ്ങൾ തിരിച്ചടിയാകും; പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

single-img
26 September 2024

തുടർച്ചയായ ആരോപണങ്ങളിലൂടെ പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റി നിർത്തുക ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അങ്ങനെവന്നാൽ ഇനി മുതൽ ഇടത് എംഎൽഎയുടെ പരിഗണനയോ പരിവേഷമോ അൻവറിന് കിട്ടില്ല.

അൻവറുമായി ഇനി ഒരുതരത്തിലും ഒത്തു പോകാനാകില്ലെന്നും ശക്തമായി പ്രതിരോധിക്കാനുമാണ് പാർട്ടിയുടെ തീരുമാനം. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോ​ഗിക അറിയിപ്പ് ഉടൻ തന്നെ ഉണ്ടാവുമെന്നാണ് സൂചന.

അതേസമയം, പാർട്ടി ചിഹ്നമല്ലാത്തതിനാൽ അൻവറിനെ ഔദ്യോഗികമായി പുറത്താക്കാൻ സിപിഎമ്മിന് പരിമിതിയുണ്ട്. അതേസമയം താൻ ഒരിക്കലും എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് പി വി അൻവർ വ്യക്തമാക്കിയിരുന്നു. എം എൽ എ സ്ഥാനം തനിക്ക് നൽകിയത് ജനങ്ങളാണെന്നും പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.