പെരുമ്ബാവൂരിലെ ജിഷ വധക്കേസിലെ പ്രതി ഇലന്തൂര്‍ നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയാകാന്‍ സാധ്യത; പ്രസ്താവനയുമായി റിട്ടയേര്‍ഡ് എസ്.പി ജോര്‍ജ് ജോസഫ്

single-img
17 October 2022

കൊച്ചി- പെരുമ്ബാവൂരിലെ ജിഷ വധക്കേസിലെ പ്രതി ഇലന്തൂര്‍ നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയാകാന്‍ സാധ്യത ഏറെയാണെന്ന് റിട്ടയേര്‍ഡ് എസ്.പി ജോര്‍ജ് ജോസഫ്.

തന്റെ യുടൂബ് വീഡിയോയിലാണ് ജോര്‍ജ് ജോസഫ് ഇക്കാര്യം പറഞ്ഞത്. ജിഷ കേസ് പ്രതി അമീറുല്‍ ഇസ്ലാം നിരപാധിയാണെങ്കില്‍ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഷയെ കൊന്ന രീതിയും ഇലന്തൂരിലേതിന് സമാനമാണ്. മുഹമ്മദ് ഷാഫി നേരത്തെ കൊലപ്പെടുത്തിയ 75-കാരിയെ കൊന്ന സംഭവവും സമാനമാണ്.

സ്ത്രീകളുടെ ലൈംഗീക ഭാഗത്ത് കത്തിയും കമ്ബിയും കുത്തിയിറക്കുന്ന രീതിയാണ് ഷാഫിയുടെ മോഡസ് ഓപ്പറാണ്ടി. ജിഷ കേസില്‍ അന്ന് തന്നെ ഇയാള്‍ തന്നെയാകാനാണ് സാധ്യതയെന്നും വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണത്തെയും കണ്ടെത്തലിനെയും അന്നു തന്നെ എതിര്‍ത്തിരുന്നു. ജിഷയുടെ മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ ചോരയില്‍ 90 ശതമാനത്തിലേറെയും ആല്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജിഷയെ കൊലപ്പെടുത്തിയ സ്ഥലത്തുതന്നെയാണ് മുഹമ്മദ് ഷാഫി താമസിച്ചിരുന്നതെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.