ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്ര അയപ്പ് നാളെയെന്ന് അച്ചു ഉമ്മന്‍


പുതുപ്പള്ളി: ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന വലിയ യാത്ര അയപ്പ് നാളെയെന്ന് അച്ചു ഉമ്മന്‍.അവസാന യാത്രഅയപ്പിന്‍റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസം കേൾക്കും .ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കിട്ടും.ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുമെന്നും അവര്‍ പറഞ്ഞു,ഈ തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരം ഉണ്ട്.കോൺഗ്രസിന് ഇത്രയധികം അനുകൂല സാഹചര്യം ഉള്ള തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ല.എല്ലാത്തിനും ഉപരി ഉമ്മൻ ചാണ്ടി എന്ന ഘടകം നിലവിലുണ്ട്.ഈ സാഹചര്യങ്ങള്‍ നിലനിൽക്കുന്നത് കൊണ്ടാണ് എതിർ ഭാഗം ആരോപണങ്ങളും വിവാദങ്ങളും ഉണ്ടാക്കുന്നത്.ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവാദം ഉയര്‍ത്തിയതും അതുകൊണ്ടാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
സൈബർ അതിക്ഷേപ കേസില്‍ പോലീസിന് മൊഴി കൊടുത്തു.ഇനി നടപടികൾ മുന്നോട്ട് കൊണ്ട് പോകേണ്ടത് പോലീസാണ്.നടപടികൾ വൈകുന്നത് എന്ത് കൊണ്ട് എന്നറിയില്ലെന്നും അവര്‍ പറഞ്ഞു.
ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചരണം. ശബ്ദഘോശങ്ങളോടെയുള്ള പ്രചരണം ഇല്ലെങ്കിലും പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികളുടെ ലക്ഷ്യം.തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളും രാവിലെ വിതരണം ചെയ്യും. സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികൾ വിതരണം ചെയ്യുന്നത്. മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. 176417 വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുക.