ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം; ആക്രമണത്തിനു ശേഷം സംഭവസ്ഥലത്തു നിന്നു മുങ്ങി ഭർത്താവ്

28 November 2022

റാഞ്ചി: മുഖം കഴുകുന്നതിനിടെ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം നടത്തി ഭര്‍ത്താവ്. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം.
സംഭവത്തിന് പിന്നാലെ നാംകും സ്വദേശിയായ ആമിര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണം. ഭാര്യ ഹീനയുമായി ഇയാള്‍ നിരന്തരം വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഹീന മുഖം കഴുകുന്നതിനിടെ ആമിര്‍ വീട്ടിലേക്ക് വരികയും സ്റ്റീല്‍ ജഗില്‍ കൊണ്ടുവന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിച്ച് വീട്ടില്‍ നിന്നും കടന്ന് കളയുകയുമായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ആണ് ഇവരെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.