വ്യാജ ബലാത്സംഗക്കേസിൽ 2 വർഷം ജയിലിൽ ഇട്ടു; 10,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു യുവാവ് രംഗത്ത്
വ്യാജ കൂട്ടബലാത്സംഗ ആരോപണങ്ങളിൽ നിന്ന് കുറ്റവിമുക്തനായ മധ്യപ്രദേശിലെ രത്‌ലാമിൽ നിന്നുള്ള കാന്തിലാൽ ഭീലാണ് 2 വർഷം ജയിലിൽ അടച്ചതിനു 10,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിൽ നിന്ന് 10,006.02 കോടി രൂപ നഷ്ടപരിഹാരമായി വാങ്ങി നൽകണം എന്ന അപേക്ഷയുമായി കോടതിക്ക് മുന്നിൽ എത്തിയത്.
മനുഷ്യർക്ക് ദൈവം നൽകിയ സമ്മാനമായ ലൈംഗിക സുഖം നഷ്ടപ്പെടുത്തുന്നതിന് 2 ലക്ഷം രൂപയും ഉൾപ്പെടെയാണ് 10,006.02 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
കാന്തിലാൽ ഭീലിന്റെ അഭിഭാഷകൻ വിജയ് സിംഗ് യാദവ് പറയുന്നതനുസരിച്ച്, 2018 ജൂലൈ 20 ന് ഒരു സ്ത്രീ മിസ്റ്റർ ഭീലിനെതിരെ തന്റെ സഹോദരന്റെ വീട്ടിൽ ഇറക്കിവിടാനെന്ന വ്യാജേന തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചു ഒരു സ്ത്രീ മിസ്റ്റർ ഭീലിനെതിരെ മാനസ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. മാത്രമല്ല ആറ് മാസത്തോളം ബലാത്സംഗം ചെയ്യുകയും, തുടർന്ന് തന്നെ മറ്റൊരു വ്യക്തിക്ക് കൈമാറിയതായും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഭീലിന്റെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ടു വർഷത്തോളം ജയിലിൽ ഇടുകയുമായിരുന്നു.
എന്നാൽ കേസ് പിന്നീട് തെളിവുകളുടെ അഭാവത്തിൽ തള്ളിപ്പോകുകയായിരുന്നു. മധ്യപ്രദേശ് സർക്കാരിനും അന്വേഷണ ഉദ്യോഗസ്ഥർക്കും എതിരായ കേസ് ജനുവരി 10 ന് വീണ്ടും പരിഗണിക്കും.