രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിലും എളുപ്പമാണ് സിനിമയില്‍ അഭിനയിക്കുന്നത്: കങ്കണ
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആണ് കങ്കണ റണാവത്ത്. പ്രാദേശിക മാധ്യമമായ ഹിമാചലി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയത്തിനേക്കാള്‍ സിനിമയില്‍ അഭിനയിക്കുന്നതാണ് എളുപ്പമെന്ന് കങ്കണ പറഞ്ഞു.
തനിക് മുൻപും രാഷ്ട്രീയത്തില്‍ ചേരാന്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നതായും കങ്കണ വ്യക്തമാക്കി. വല്ലാത്ത അഭിനിവേശത്തോടെ പോകുന്ന വ്യക്തിയാണ് ഞാന്‍, സിനിമാ മേഖലയില്‍ നടിയായും എഴുത്തുകാരിയായും സംവിധായകയായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇവിടെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിലും എളുപ്പമാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഒരു സിനിമ കാണാന്‍ പോകുമ്പോള്‍, നിങ്ങള്‍ വളരെ ശാന്തരാണ്, പക്ഷേ രാഷ്ട്രീയം അങ്ങനെയല്ല എന്നാണ് കങ്കണ പറയുന്നത്. നേരത്തെയും രാഷ്ട്രീയരംഗത്ത് നിന്ന് കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും തനിക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു.- കങ്കണ കൂട്ടിച്ചേര്‍ത്തു.