ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; കൂട്ടത്തോടെ പൊലീസുകാരെ സ്ഥലംമാറ്റി
തിരുവനന്തപുരം:ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടരുന്നു.പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവിനെതിരെയും നടപടി നഗരൂര്‍ സ്റ്റേഷനിലെ വൈ.
അപ്പുവിനെ AR ക്യാമ്ബിലേക്ക് മാറ്റി.നഗരൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ സതീശ്, പാറശാല സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ ദീപു എന്നിവരെയും ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി.AR ക്യാമ്ബിലേക്കാണ് റൂറല്‍ എസ് പി ഇവരെ സ്ഥലം മാറ്റിയത്.
ഗുണ്ടാ മാഫിയ ബന്ധത്തെത്തുടര്‍ന്ന് കൂട്ടത്തോടെ പൊലീസുകാരെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത ആരോപണം ഉയര്‍ന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകള്‍ റൂറല്‍ എസ്.പി. ഡി.ശില്‍പ്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. ഹൈവേയിലുണ്ടായ പിടിച്ചുപറി കേസുകളും സാന്പത്തിക, തൊഴില്‍ തട്ടിപ്പ് തര്‍ക്ക കേസുകളാണ് വീണ്ടും പരിശോധിക്കുന്നത്. സാന്പത്തിക തട്ടിപ്പു കേസുകളും തൊഴില്‍ തട്ടിപ്പുകേസുകളും സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ആയിരുന്ന സജീഷും മറ്റ് ചില പൊലീസുകാരും ഇടനിലക്കാരായി കേസെടുക്കാതെ സാന്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം.പരിശോധനയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ വകുപ്പുതല നടപടി ഉണ്ടായേക്കും. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലും വരും ദിവസങ്ങളിലും ആരോപണം ഉയരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇതിനുള്ള പരിശോധന ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം പരിശോധിക്കും. വിജിലന്‍സും പരാതികള്‍ പരിശോധിക്കുന്നുണ്ട്
കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്ബര്‍ അനീഷ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍. നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചുപറി ,മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കല്‍, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുതല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് മുട്ടല്‍മൂട് സ്വദേശിയായ അനീഷ്. നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.. ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും ഏഴു കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്