സുജയ പാര്‍വതിക്കെതിരായ നടപടി പുന: പരിശോധിക്കണം; 24 ന്യൂസ് ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തി ബിഎംഎസ്
24 ന്യൂസിൽ നിന്നും സുജയ പാര്‍വതിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി ചാനൽ ആസ്ഥാനത്തേക്ക് ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് മാര്‍ച്ച് നടത്തി . എറണാകുളം ജില്ലയിലെ കൊച്ചി കടവന്ത്രയിലെ കോര്‍പ്പറേറ്റ് ഓഫീസിലേക്കായിരുന്നു ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തിയത്.
ചാനല്‍ നിക്ഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ എത്രയും വേഗം തീരുമാനം പുന:പരിശോധിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തങ്ങൾ സമരം ശക്തമാക്കുമെന്നും സംഘടന അറിയിച്ചു. അതേസമയം, ബിഎംഎസ് വനിതാ ദിനത്തിൽ സംഘടിപ്പിച്ച സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി സുജയ പാര്‍വതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
താൻ ചടങ്ങിൽ പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചുതന്നെ നില്‍ക്കുന്നതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന് കരുതി നിലപാട് മാറ്റില്ലെന്നും സുജയ ജനം ടിവിയോട് സംസാരിക്കവെ പറഞ്ഞിരുന്നു. അതേസമയം, സ്ഥാപനത്തിലെ ജീവനക്കാരനെതിരെ വ്യാജപരാതി നൽകിയതിനാണ് സുജയ്ക്കെതിരെ നടപടി ഉണ്ടായത് എന്ന് വിവിധ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.