നിയമ വിരുദ്ധനടപടികള്‍ക്ക് എതിരെ എടുത്ത നടപടി അഭികാമ്യം;പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയില്‍ പ്രതികരണവുമായിഎംഎല്‍എ ഷാഫി പറമ്ബിൽ
28 September 2022
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റും എംഎല്‍എയുമായ ഷാഫി പറമ്ബില്‍.
നിയമ വിരുദ്ധനടപടികള്‍ക്ക് എതിരെ എടുത്ത നടപടി അഭികാമ്യമാണെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു. സംഘപരിവാര്‍ വര്‍ഗീയതക്ക് എതിരെയും ഇത്തരം നടപടികള്‍ കൈക്കൊള്ളണമെന്നും സിപിഎം വര്‍ഗീയ സംഘടനകളെ തരാതരം ഉപയോഗിക്കുന്നുവെന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.