ലക്ഷദ്വീപിൽ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ നടപടി; ഇടപെടാനില്ലെന്ന് സുപ്രീം കോടതി

single-img
14 September 2023

സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കോഴി, ആട്ടിറച്ചികൾ ഒഴിവാക്കാൻ ആണ് ഭരണകൂടം തീരുമാനിച്ചത്. തികച്ചും നയപരമായ ഈ വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഇപ്പോൾ തന്നെ നോൺ ആയി മീനും മുട്ടയും ലക്ഷദ്വീപ് ഭരണകൂടം നിലനിര്‍ത്തിയിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, മാംസാഹാരം ഒഴിവാക്കിയത് നയപരമായ തീരുമാനം എന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വാദം.