തെറ്റുകാരനാണെങ്കിൽ എൽദോസ് കുന്നപ്പള്ളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടി സ്വീകരിക്കും: കെ സുധാകരൻ

single-img
12 October 2022

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ പീഡന പരാതിയിൽ കോൺഗ്രസ് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തെറ്റുകാരനാണെങ്കിൽ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ എല്‍ദോസ് കുന്നപള്ളി എംഎല്‍എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്. എംഎല്‍എക്കെതിരെ താൻ നൽകിയ പരാതി സത്യസന്ധമായ പരാതിയെന്ന് യുവതി പറഞ്ഞിരുന്നു .

വിഷയത്തിൽ വനിതാ സെല്ലിനാണ് ആദ്യം പരാതി നൽകിയത്. എംഎൽഎക്കെതിരെയുള്ള പരാതിയായതിനാൽ കമ്മീഷണർക്ക് നൽകാൻ ആവശ്യപ്പെട്ടു. പരാതി നൽകിയതിന് ശേഷം ഒത്തുതീർപ്പിന് ശ്രമിച്ചു.കഴിഞ്ഞ പത്തുവർഷമായി കുന്നപ്പിള്ളിലുമായി പരിചയമുണ്ട്. കേസ് എടുക്കുന്നത് കോവളം സിഐ വൈകിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു