സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എല്ലാ പരിപാടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും; വി.ശിവന്‍കുട്ടി

4 January 2023

കോഴിക്കോട്: കോഴിക്കോട് പുരോഗമിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എല്ലാ പരിപാടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
വിധികര്‍ത്താക്കളും ഒഫീഷ്യലുകളും മത്സരാര്‍ത്ഥികളും അടക്കം എല്ലാവരും പരിപാടി തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് വേദിയിലെത്തിയിരിക്കണമെന്നും കലോത്സവത്തിനെത്തുന്ന എല്ലാ ജഡ്ജിമാരും വിജിലന്‍സിന്‍്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.