ജാമ്യം അനുവദിക്കാൻ കഴിയാത്ത കുറ്റമൊന്നും ഈ കേസിൽ ഇല്ല; ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് സുപ്രീം കോടതിയിൽ ജാമ്യം

single-img
2 September 2022

2002 ലെ കലാപത്തിന് ശേഷം ഗുജറാത്ത് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന നടത്തി എന്നാരോപിച്ച് ജൂൺ മുതൽ ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് ഇന്ന് സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചു.

“ഈ കേസിൽ ജാമ്യം അനുവദിക്കാൻ കഴിയാത്ത കുറ്റമൊന്നും ഈ കേസിൽ ഇല്ല”എന്നും വിഷയം നിലനിൽക്കുന്ന സമയത്ത് ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിഷയം ഹൈക്കോടതി പരിഗണിക്കും വരെ ടീസ്റ്റയുടെ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന് ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു.

കേസ് അന്വേഷണത്തിൻ്റെ പ്രധാന ഭാഗമായ കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതാണ്. പൊലീസിന് ഇതിന് മതിയായ സമയം ലഭിച്ചിട്ടുണ്ട് . ഈ സാഹചര്യത്തില്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു.

ജൂൺ 24-ലെ സുപ്രീം കോടതി നിരീക്ഷണവുമായി ബന്ധപ്പെട്ടതാണ് ടീസ്തക്കെതിരായ കേസ്. എഫ്‌ഐആറിൽ കോടതി നിരീക്ഷണങ്ങളല്ലാതെ മറ്റൊന്നും നിലനിൽക്കില്ലെന്ന് അവരുടെ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. 2002 ലെ കലാപത്തിൽ കേസെടുക്കാൻ വ്യാജ രേഖകൾ ചമച്ചതായി അവർ ആരോപിക്കപ്പെടുന്നു, എന്നാൽ ഏതൊക്കെ രേഖകളാണ് പോലീസ് വ്യക്തമാക്കിയിട്ടില്ല, അദ്ദേഹം ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു.