ആണത്തം ഉണ്ട്; നിവിന്‍ പോളിക്ക് പിന്തുണയുമായി നടന്‍ ബാല
വിദേശത്ത് വച്ച് തന്നെ പീഡിപ്പിച്ചതായും സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു ഈ അക്രമം എന്നും യുവതി നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയിരുന്നു . പിന്നാലെ തന്നെ നിവിൻ പോളി തന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണവുമായി ആദ്യം സോഷ്യൽ മീഡിയയിലും, പിന്നീട് വാർത്താ സമ്മേളനത്തിലും എത്തുകയും ചെയ്തു .
ഇപ്പോഴിതാ, വിഷയത്തിൽ നിവിന്‍ പോളിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാല. പരാതിയിലെ സത്യാവസ്ഥ തെളിയിക്കേണ്ടത് പരാതി നൽകുന്ന ആളുടെ കടമയാണെന്നും നിവിൻ പോളിക്കെതിരെ പരാതി കൊടുത്ത യുവതി വേണം തെളിയിക്കാനെന്നും ബാല ഫേസ്ബുക്ക് വിഡിയോയില്‍ പറഞ്ഞു.
ബാലയുടെ വാക്കുകള്‍ ഇങ്ങിനെ:
നിവിൻ പോളിക്ക് ഞാൻ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയർന്നപ്പോൾ ഉടനടി തന്‍റെ ഭാഗം വിശദീകരിക്കുകയും പത്രസമ്മേളനം വിളിച്ചു ചേർക്കുകയും മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്. അതിൽ ഒരു വലിയ ആണത്തം ഉണ്ട്.