നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ

single-img
19 October 2022

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നും ദിലീപ് ആരോപിക്കുന്നു.

വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ആവശ്യപ്പെടുന്നു. തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പൊലീസ് ഓഫീസറുമാണ് തന്നെ കേസില്‍ പെടുത്തിയതിന് പി്‌നിലെന്നും ദിലീപ് ആരോപിക്കുന്നു.

വിചാരണ എത്ര കാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും എന്നതില്‍ വിചാരണ കോടതിയില്‍ നിന്ന് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് വിചാരണ കോടതി നല്‍കിയ മറുപടിയും കോടതി പരിശോധിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട് അതിജീവിതയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.