നടൻ ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി

single-img
17 May 2024

മലയാള സിനിമയിലെ പ്രശസ്ത യുവതാരങ്ങളായ ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി. സോഷ്യ മീഡിയയിൽ സന അല്‍ത്താഫ് ആണ് ജസ്റ്റ് മാരീഡ് എന്ന കുറിപ്പോടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ഹക്കീമും പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശിയായ ഹക്കിം, മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖർ നായകനായ എ.ബി.സി.ഡിയിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. രക്ഷാധികാരി ബൈജു. കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31 തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.

അതേസമയം എറണാകുളം കാക്കനാട് സ്വദേശിയായ സന , ലാല്‍ ജോസ് ചിത്രം വിക്രമാദിത്യനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഫഹദ് നായകനായ മറിയംമുക്കില്‍ നായികയായി. റാണി പദ്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ എന്നിവയാണ് മറ്റ് സിനിമകൾ .