കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യെദുവിന് പിന്തുണയുമായി നടൻ ജോയ് മാത്യു

single-img
30 April 2024

തിരുവനന്തപുരം മേയറായ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടഞ്ഞ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്ന പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. കാറിന് സൈഡ് നല്‍കാതെ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ച്‌ മേയർ ആര്യ രാജേന്ദ്രനും കുടുംബവും രംഗത്തെത്തിയിരുന്നു.

അതേസമയം കെഎസ്‌ആർടിസി ഡ്രൈവർക്ക് പിന്തുണ നല്‍കി കൊണ്ട് ഫേസ്ബുക്കിൽ പങ്കുവച്ച ഒറ്റ വരി പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. ‘സംശയമെന്ത്, കെഎസ്‌ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ എന്നാണ് ജോയ് മാത്യു കുറിച്ചത്. നിലവിൽ മേയർ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്‌ആർടിസി ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റിനിർത്തിയിരുന്നു.