നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പിയില്‍ നിന്ന് പുറത്തേക്ക്?
പ്രശസ്ത നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പിയില്‍നിന്ന് പുറത്തേക്ക് എന്ന് സൂചന. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ കാണുന്നതിനായി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പങ്കെടുത്ത ചടങ്ങില്‍ അവഗണിക്കപ്പെട്ടതില്‍ അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തുവന്നിരുന്നു.
താഴെ തലം മുതലുള്ള പ്രവര്‍ത്തകരെ വേദിയില്‍ ഇരുത്തിയിട്ടും പാർട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ അംഗമായ തനിക്ക് വേദിയില്‍ സ്ഥാനം കിട്ടാത്തതാണ് കൃഷ്ണകുമാറിനെ ചൊടിപ്പിച്ചത്. തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പിന്റെ ഭാഗമായുള്ള നേതാക്കള്‍ക്കെല്ലാം വേദിയില്‍ സ്ഥാനം നല്‍കിയിരുന്നു. പക്ഷെ ഇവിടെ ഗ്രൂപ്പുകളുടെ ഭാഗമാകാതെ നില്‍ക്കുന്ന തന്നെ അവഗണിച്ചു എന്ന ചിന്ത കൃഷ്ണകുമാറിനുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ തിരുവനന്തപുരത്ത് 35,000-ത്തോളം വോട്ടാണ് കൃഷ്ണകുമാര്‍ നേടിയത്. അതേസമയം, നദ്ദ പങ്കെടുക്കുന്ന വിശാല്‍ ജനസഭയിലേക്ക് കൃഷ്ണകുമാറിനെ സംസ്ഥാന നേതാക്കള്‍ ക്ഷണിച്ചിരുന്നില്ല എന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൃഷ്ണകുമാര്‍ പക്ഷെ ചടങ്ങിനെത്തിയത്. വിഷയത്തിൽ വിഷയത്തില്‍ ബി.ജെ.പി. നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.