നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായി
പ്രശസ്ത തമിഴ് നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ രാവിലെ വിവാഹം നടന്നതായും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
എന്നാൽ വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല. രണ്ട് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ധാരാളം വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ ഒരിക്കൽ സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയേയും വിമാനത്താവളത്തില്‍ പാപ്പരാസികള്‍ വളഞ്ഞിരുന്നു .
സിദ്ധാര്‍ഥിന് ഒപ്പം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ സാധ്യമല്ല എന്നു തമാശയെന്നോണം അദിതി പറഞ്ഞിരുന്നു. ഈ സംഭവത്തിന് ശേഷം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് വിവാഹിതരായെന്ന വിവരം പുറത്ത് വരുന്നത്.