താര സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ അപേക്ഷ നല്‍കി നടന്‍ ശ്രീനാഥ് ഭാസി


സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ അപേക്ഷ നല്‍കി നടന്‍ ശ്രീനാഥ് ഭാസി.
കലൂരില്‍ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നല്‍കിയത്. ഇത്തവണത്തെ വിവാദത്തില്‍ ശ്രീനാഥിനെ താരസംഘടന പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്ബ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകള്‍ സംബന്ധിച്ചും അഭിനേതാക്കള്‍ കരാര്‍ ഒപ്പിടാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു.
എന്നാല്‍ താന്‍ അമ്മയില്‍ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞ് മാറിയതായും പരാതികള്‍ ഉയര്‍ന്നിരുന്നു. വിലക്ക് നേരിടുന്ന മറ്റൊരു താരമായ ഷെയ്ന്‍ നിഗം നിലവില്‍ അമ്മ അംഗമാണ്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ തീരുമാനമെടുക്കുക. അതിനിടെ ഷെയ്ന്‍ നിഗം പ്രൊഡ്യൂസര്‍ സോഫിയ പോളിന് അയച്ച ഇ മെയില്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ താനാണ് പ്രധാന കഥാപാത്രം എന്ന കരാര്‍ പാലിക്കണം. പോസ്റ്ററില്‍ തന്‍്റെ മുഖത്തിന് പ്രാധാന്യം നല്‍കണം. പ്രമോഷനും തനിക്ക് പ്രാധാന്യം നല്‍കണം.ഈ ഇ മെയിലാണ് പരാതിയിലേക്ക് എത്തിയതും വിലക്കിലേക്ക് നയിച്ചതും.
ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സര്‍ക്കാരിന് നല്‍കുമെന്ന തീരുമാനത്തില്‍ സിനിമാസംഘടനകള്‍ക്കിടയില്‍ അതൃപ്തി. ഇത്തരമൊരു തീരുമാനം തങ്ങളോട് ആലോചിക്കാതെ പ്രഖ്യാപിച്ചതില്‍ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക നിര്‍മാതാക്കളെ അതൃപ്തി അറിയിച്ചു. എന്നാല്‍ ലൊക്കോഷനുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച സംഘടനകളുടെ പരാതി ഞെട്ടിക്കുന്നതാണെന്ന് സാംസ്കാരികമന്ത്രിയും പ്രതികരിച്ചു. കൊച്ചിയില്‍ യോഗം ചേര്‍ന്ന ഫിലിം ചേമ്ബറും ഇരുനടന്മാര്‍ക്കെതിരായ നിസ്സഹകരണത്തിന് നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ അറിയിച്ചു.