നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി

15 October 2024

യുവാവിനെ ഇടിച്ചശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി. എറണാകുളം മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിൻ്റെ പരാതിയിൽ കഴിഞ്ഞ ദിവസം നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
പിന്നാലെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. സെപ്തംബർ മാസം എട്ടാം തീയതിയാണ് സംഭവം നടന്നത്. തെറ്റായ ദിശയിൽ വന്ന വാഹനം യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു.എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വണ്ടി ഓടിച്ചത് ശ്രീനാഥ് ഭാസി ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഫഹീമിന് നഷ്ടപരിഹാരം നൽകിയില്ലെന്നും ആരോപണമുണ്ട്.