പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/01/unni.gif)
ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പോടനുബന്ധിച്ച് കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം ഉടന്‍ പുറത്തുവിടുമെന്ന് സൂചന. ഈ മാസം നടന്ന പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവും തിരഞ്ഞെടുപ്പില്‍ മുതലാക്കാനാണ് ബിജെപിയുടെ ശ്രമം. സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരും കേന്ദ്രമന്ത്രി വി. മുരളീധരന് സാധ്യതയുള്ള ആറ്റിങ്ങലും ഒഴികെ മറ്റൊരിടത്തും കൃത്യമായൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപി കഴിഞ്ഞട്ടില്ല. എന്നാൽ , പത്തനംതിട്ടയില്‍ യുവ നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചനയുണ്ട്
മാളികപ്പുറം എന്ന സിനിമയിലൂടെ കരിയര്‍ ബ്രേക്ക് സൃഷ്ടിച്ച ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്നത് അവിടെ ഗുണകരമാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. എന്നാൽ , പത്തനംതിട്ടയില്‍ മൂന്ന് പേരുകളാണ് ബിജെപി നേതൃത്വത്തിന്റെ മുന്നിലുള്ളത്. ഇതില്‍ കുമ്മനം രാജശേഖരന്റെ പേരിനാണ് മുന്‍തൂക്കം. കുമ്മനം പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. മറ്റൊരു പേര് പി.സി. ജോര്‍ജിന്റെതാണ്.
അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ മത്സരം നടന്ന തിരുവനന്തപുരത്ത് ഇത്തവണ ആര് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന നേതൃത്വത്തിനുതന്നെ വ്യക്തമായ ചിത്രമില്ല. ശശി തരൂരിനെ നേരിടാന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ വരണമെന്ന ആഗ്രഹമാണ് കേന്ദ്ര നേതാക്കളോട് സംസ്ഥാന നേതാക്കള്‍ പലരും പ്രകടിപ്പിച്ചിട്ടുള്ളത്.